Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arakkulam Kottamala Road:

Idukki

അ​റ​ക്കു​ളം​ കോ​ട്ട​മ​ല റോ​ഡ്: ക​ലു​ങ്ക് നി​ര്‍​മാ​ണം നി​ല​ച്ചു

അ​റ​ക്കു​ളം: മൂ​ല​മ​റ്റം ​കോ​ട്ട​മ​ല റോ​ഡി​ന്‍റെ ഭാ​ഗ​മാ​യി അ​റ​ക്കു​ളം അ​ശോ​കക്ക​വ​ല​യി​ല്‍ ആ​രം​ഭി​ച്ച ക​ലു​ങ്ക് നി​ര്‍​മാ​ണം നി​ല​ച്ചു. നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ചി​ല രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് നി​ര്‍​മാ​ണപ്ര​വൃ​ത്തി​ക​ള്‍ നി​ല​ച്ച​ത്. അ​ശോ​ക ക​വ​ല​യി​ല്‍നി​ന്നു മൂ​ല​മ​റ്റം കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​ന്‍ വ​രെ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​ശോ​ക ക​വ​ല​യി​ല്‍ പ​ഴ​യ ക​ലു​ങ്ക് പൊ​ളി​ച്ച് നി​ര്‍​മാ​ണ ജോ​ലി ആ​രം​ഭി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍നി​ന്ന് 6.85 കോ​ടി രൂ​പ അ​നു​വ​ദി​ച്ചാ​യി​രു​ന്നു റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. കോ​ട്ട​മ​ല റോ​ഡി​ന്റെ അ​വ​സാ​ന ഭാ​ഗ​ത്തെ മ​ണ്‍​റോ​ഡ് ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തോ​ടെ ഈ​വ​ഴി പൂ​ര്‍​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

ക​ലു​ങ്കി​ന് അ​ടി​യി​ലൂ​ടെ വെ​ള്ള​മൊ​ഴു​കി​യി​രു​ന്നു. ഈ ​ഭാ​ഗ​ത്തെ നി​ര്‍​മാ​ണപ്ര​വൃ​ത്തി​ക​ള്‍ വെ​ള്ളം വ​റ്റി​ച്ച് ചെ​യ്തി​ല്ലെ​ന്ന പ​രാ​തി​യു​മാ​യാ​ണ് ചി​ല​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. ബ​ലം കൂ​ടി​യ ക​മ്പി​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ത്തി​യി​രു​ന്നു. സ​മ​ര​ത്തെത്തുട​ര്‍​ന്നു പ്ര​വൃ​ത്തി​യി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ചു​വെ​ന്ന് കാ​ണി​ച്ച് ക​രാ​റു​കാ​ര​ന്‍ ജോ​ലി നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ഡ​ബ്ല്യു​ഡി​യു​ടെ നി​ബ​ന്ധ​ന​യ​നു​സ​രി​ച്ചു​ള്ള ക​മ്പി ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണം ന​ട​ത്തി​യ​തെ​ന്ന് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും സ​മ​ര​ക്കാ​ര്‍ ഇ​ക്കാ​ര്യം അം​ഗീ​ക​രി​ച്ചി​ല്ല.

സ്വ​കാ​ര്യ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന്റെ ഒ​രു​ഭാ​ഗം പൊ​ളി​ച്ചാ​ണ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​രു​ന്ന​ത്. ഈ ​ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മ​റു​വ​ശം പൊ​ളി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു പി​ഡ​ബ്ല്യു​ഡി​യു​ടെ ല​ക്ഷ്യം.

80,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി കാ​ണി​ച്ച് കാ​ഞ്ഞാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ശേ​ഷം ക​രാ​റു​കാ​ര​ന്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ മൂ​ന്നു​പ്രാ​വ​ശ്യം ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചി​ട്ടും ആ​രും ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നി​ല്ല. നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച​തോ​ടെ​ഇ​വി​ടെ അ​പ​ക​ട സാ​ധ്യ​ത​യേ​റി​യി​രി​ക്കു​ക​യാ​ണ്. നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Up